മലപ്പുറത്ത്‌ 11,292 നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടിച്ചെടുത്തു

water bottle
വെബ് ഡെസ്ക്

Published on Mar 13, 2025, 06:07 PM | 1 min read

മലപ്പുറം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന്റെ കീഴിലുള്ള ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക്‌ കുടിവെള്ളകുപ്പികൾ പിടികൂടി.


300 എംഎല്ലിന്റെ 11,292 പ്ലാസ്റ്റിക് കുടിവെള്ളകുപ്പികളാണ്‌ പിടിച്ചെടുത്തത്‌. നിലമ്പൂർ കരിമ്പുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ വാട്ടർ സ്ഥാപനത്തിൽനിന്നാണ് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്താൻ നിലമ്പൂർ മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. വിവിധ പരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധിക്കപ്പെട്ട വെള്ളകുപ്പികൾ ഉപയോഗിക്കുകയും ഉപയോഗ ശേഷം ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.


പരിശേധനകൾ ഊർജ്ജിതമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്‌. പരിശോധനയ്ക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ എ പ്രദീപൻ, കെ പി അനിൽകുമാർ, സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ് , കെ സിറാജുദ്ദീൻ, ജയപ്രകാശ്, നിലമ്പൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ വിനോദ്, ഹണി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Home