വനിത സിപിഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

Kerala Police
വെബ് ഡെസ്ക്

Published on Apr 18, 2025, 11:00 AM | 1 min read

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു.


കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്.


2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.


നിയമനനില ഇതുവരെ

wpco chart



deshabhimani section

Related News

View More
0 comments
Sort by

Home