കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

പ്രതീകാത്മകചിത്രം
കാലടി : കാലടി പ്ലാന്റേഷനിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. കല്ലാല എസ്റ്റേറിൽ ചുള്ളി കെക്കേടത്ത് വീട്ടിൽ കെ എ കുഞ്ഞുമോൻ (59) ഭാര്യ കെ കെ സുമ (52)എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളി രാവിലെ 6.15നായിരുന്നു സംഭവം. ഇരുവരും ഇരു ചക്രവാഹനത്തിൽ പോകവെയാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ദമ്പതികളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടയും പരിക്കുകൾ ഗുരുതരമല്ല.









0 comments