തെരച്ചില്‍ അവസാനിപ്പിക്കില്ല: ആറ് റേഞ്ചുകള്‍ തിരിച്ച് മൂന്നുദിവസം ഡ്രോണുപയോഗിച്ച് ജനകീയ പരിശോധന: മന്ത്രി

മാനന്തവാടി: വയനാട്ടില്‍ നരബോജി കടുവയെ പിടികൂടാന്‍ തീവ്ര ശ്രമമാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വനംവകുപ്പ് നടത്തിയതെന്നും കാലതാമസം ഉണ്ടായി എന്നത് വസ്തുതയാണെന്നും മന്ത്രി എകെ ശശീന്ദ്രന്‍. ശ്രമം ഫലപ്രാപ്തിയില്‍ എത്താത്തതിനാല്‍ പ്രതിഷേധമുണ്ടായി.
ഇന്നലെ രാവിലെ വനം മേധാവി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ആലോചനാ യോഗമാണ് നടന്നത്. ആ യോഗത്തില്‍ വെച്ചാണ് നിയമവിദഗ്ധന്‍മാരുമായി കൂടിയാലോചിച്ച് നിയമ വഴികള്‍ ഉപയോഗിച്ച് തന്നെ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ജനകീയ ആവശ്യം അംഗീകരിക്കാന്‍ തീരുമാനിച്ചത്.
ആ തീരുമാനം വന്നതോടെ തന്നെ അവിടത്തെ ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അങ്ങോട്ട് പോകുമ്പോഴുണ്ടായ കാര്യങ്ങള്‍ക്ക് നിങ്ങളെല്ലാം സാക്ഷികളും നല്ല പ്രചരണവും കൊടുത്തു. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ അതിന്റെ പത്ത് ശതമാനം പോലുമുണ്ടായില്ല എന്നത് സ്വകാര്യ പരിഭവമായി പറയുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രശ്‌നം ഭംഗിയായി ജനത്തിന്റെ താല്‍പര്യത്തിനനുസരിച്ച് നടപ്പാക്കാനായി.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ ഉണ്ടാക്കിയാണ് ഇന്നലെ വൈകുന്നേരം മുതല്‍ തെരച്ചില്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. 10 യൂണിറ്റില്‍ 8 വീതം അംഗങ്ങളെ വച്ചുള്ള വലിയ ടീമായിരുന്നു. രാവും പകലും ഇല്ലാതെ അവര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു.
36 ക്യാമറകള്‍ വഴി കടുവയെ കണ്ടെത്തി. ഇന്നലെ കടുവയെ തെരഞ്ഞപ്പോള്‍ ഒരു ആര്‍ആര്‍ടി പ്രവര്‍ത്തകനെ ആക്രമിച്ചു. അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. പെട്ടെന്ന് തന്നെ രോഗമുക്തി നേടി തിരിച്ചുവരുമെന്ന് കരുതുന്നു .
അതേസമയം, പുലിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍
പ്രശ്‌നം തീര്‍ന്നില്ല എന്നിടത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇനി അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. അതിനായി വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയുമായും ആലോചിച്ചു.
മുഖ്യമന്ത്രിയുടെ കൂടി നിര്‍ദ്ദേശം മാനിച്ചാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ ഭരണകൂടം പൊലീസ്, മാധ്യമങ്ങള്‍ എന്നിവരെ കണ്ടത്. ഈ തെരച്ചില്‍ അവസാനപ്പിക്കുന്നില്ല. വയനാട് ജില്ലയിലെ മൂന്ന് ഡിവിഷനുകളായി നില്‍ക്കുന്ന 6 റേഞ്ചുകള്‍ തിരിച്ച് ചൊവ്വ ബുധന്‍ വ്യാഴം എന്നീ മൂന്ന് ദിവസം ഡ്രോണുപയോഗിച്ച് ജനകീയ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.









0 comments