പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

doctor
വെബ് ഡെസ്ക്

Published on Apr 18, 2025, 08:10 PM | 1 min read

ചെന്നൈ : പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും.


ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്.

1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.


തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യ - പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റിയുടെ പ്രചാരത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


കോട്ടയം ജില്ലയിലെ മാങ്ങാനം സ്വദേശിയാണ്.1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി.



deshabhimani section

Related News

View More
0 comments
Sort by

Home