എംഎസ്‍സി എൽസ 3 കപ്പലപകടം; നഷ്ടപരിഹാര തുകയിൽ കൈ മലർത്തി കപ്പൽ കമ്പനി

കൊച്ചി : എംഎല്‍സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയിൽ കൈ മലർത്തി കപ്പൽ കമ്പനി. 9,531 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി. എംഎസ്‍സി എൽസ - 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.
കപ്പലപകടം സംഭവിച്ചത് രാജ്യത്തിൻ്റെ കടൽ അധികാര പരിധിക്ക് പുറത്ത്. അറസ്റ്റ് ചെയ്ത എംഎസ്‍സി അകിറ്റെറ്റ - II കപ്പൽ വിട്ടയക്കണംമെന്നും കപ്പൽ കമ്പനി കോടതിയിൽ പറഞ്ഞു. മത്സ്യബന്ധന നഷ്ടം സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ലെന്നും മത്സ്യബന്ധന നിരോധനത്തിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കമ്പനി പറഞ്ഞു. കൂടാതെ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് കമ്പനിയുടെ വാദം.









0 comments