വയോധികയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതി കസ്റ്റഡിയിലെന്ന് വിവരം

തിരുവനന്തപുരം: കവർച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിലെന്ന് വിവരം.ഇയാൾ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
മുംബൈ പൻവേലിൽവെച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.രണ്ട് ട്രാക്കുകൾക്കിടയിലെ കരിങ്കൽക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയിൽനിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.50-ഓടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച പുലർച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പർക്ക ക്രാന്തി എക്‌സ്പ്രസിൽനിന്നാണ് മോഷണശ്രമം തടയാൻശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്‌ളീപ്പർ കോച്ചിൽ യാത്രചെയ്ത തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻവീട്ടിൽ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്.പൻവേലിൽനിന്ന് തൃശ്ശൂരിലേക്ക് സഹോദരൻ വർഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി.
കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റർ അകലെ വട്ടാംപൊയിൽ റെയിൽവേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. മോഷ്ടാവ് കവർന്ന ബാഗിൽ എണ്ണായിരം രൂപയും മൊബൈൽഫോണുമാണ് ഉണ്ടായിരുന്നത്.രണ്ട് ട്രാക്കുകൾക്കിടയിലെ കരിങ്കൽക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയിൽനിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.50-ഓടെയായിരുന്നു സംഭവം.









0 comments