മദ്യപിക്കാത്ത ഡ്രൈവർ മദ്യപിച്ചതായി റീഡിങ്; തൊഴിലാളികൾ പ്രതിഷേധിച്ചു

കോവളം : മദ്യപിക്കാത്ത ഡ്രൈവർ മദ്യപിച്ചതായി റീഡിങ്. പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു.രാവിലെ 8.30 ന് ഡ്യൂട്ടിക്കെത്തിയ ഡ്രൈവർ കെ ആർ സ്റ്റാലിൻ രവിയെയാണ് ബിഎസി ടെസ്റ്റിൽ മദ്യപിച്ചതായി കാണിച്ചത്. എന്നാൽ ഇയാൾ മദ്യപിക്കുന്ന വ്യക്തിയല്ല എന്ന് ജീവനക്കാർ പറയുന്നു.
ഇയാൾ ഉൾപ്പെടെയുള്ള ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ മദ്യപിച്ചിട്ടില്ല എന്നും കാണിച്ചു. എന്നാൽ എടിഒ ഇയാളെ ഡ്യൂട്ടിയിൽനിന്നും മാറ്റിനിർത്തി. ഇതിനെതിരെ കെഎസ്ആർടിഇഎ (സിഐടിയു) പ്രവർത്തകർ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്ന് ഉച്ചയോടെ ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
കെഎസ്ആർടിഇഎ നേതാക്കളായ കെ പി വേണുഗോപാൽ, അനീഷ്, സാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റ് തൊഴിലാളി സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.









0 comments