'ശ്രാവണിക സഞ്ചാര സാഹിത്യ പുരസ്കാരം 2025' കെ ആർ അജയന്

krajayan
വെബ് ഡെസ്ക്

Published on Mar 23, 2025, 12:49 PM | 1 min read

തിരുവനന്തപുരം: 'ശ്രാവണിക സഞ്ചാര സാഹിത്യ പുരസ്ക്കാരം 2025'ന് കെ ആർ അജയൻ രചിച്ച"സൂക്കോ കടന്ന് വടക്ക് കിഴക്ക്" എന്ന കൃതി അർഹമായി. 11111 രൂപയും പ്രശസ്ത ചിത്രകാരൻ ദാസ് കെ ദാസ് രൂപകൽപ്പന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് അവാർഡ്. മെയ് 16ന് തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.


അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രാഥമിക കമ്മിറ്റി പരിഗണിച്ച 19 സഞ്ചാര കൃതികളിൽ നിന്നാണ് സൂക്കോ കടന്ന് വടക്ക് കിഴക്ക് അവാർഡിനർഹമായത്. വൽസൻ കെ കെ ചെയർമാനും ഷാജി കാവിൽ, ഡോ. പാർവതി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Home