കെ എം ഷാജഹാന്റെ മെമ്മറി കാർഡ് പിടിച്ചെടുത്തു; അപവാദ പ്രചാരണത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്. അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അന്വേഷകസംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തിരുന്നു.
അതേസമയം, അപവാദ പ്രചാചരണം നടത്തിയ പറവൂരിലെ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. അക്കൗണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം നേരത്തെ മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു. നിലവിൽ ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമ എടപ്പാൾ സ്വദേശി യാസറിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. യാസർ ഇപ്പോൾ വിദേശത്താണ്. ഇയാൾക്കുള്ള ലുക്കൗട്ട് സർക്കുലർ ഉടനെ ഇറക്കാൻ സാധ്യതയുണ്ട്.









0 comments