സ്‌കൂൾ ചോദ്യപേപ്പറുകൾ മാറുന്നു

കാണാപ്പാഠമല്ല; മനസ്സിലാക്കി എഴുതണം

school calendar uae
avatar
ബിജോ ടോമി

Published on Aug 10, 2025, 03:04 AM | 1 min read

തിരുവനന്തപുരം : കാണാപ്പാഠം മാത്രം പഠിച്ചിട്ട്‌ പരീക്ഷ ജയിക്കുന്ന കാലം മാറുന്നു. ഒന്ന്‌ മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള​ പരിഷ്​കരണം ഓണപ്പരീക്ഷ മുതൽ നടപ്പിലാക്കും. വിശകലന സ്വഭാവത്തിലാകും കൂടുതൽ ചോദ്യവും. ഒന്ന്​, രണ്ട്​ ക്ലാസുകളിൽ ഗണിതത്തിന്​ പ്രത്യേക ചോദ്യപേപ്പറുണ്ടാകും.


മൂന്ന്​ മുതൽ 10വരെ ക്ലാസുകളിൽ ഒബ്​ജക്​ടീവ്​ ടൈപ്പ് ചോദ്യവും ഉൾപ്പെടുത്തി​. എൽപി, യുപി വിഭാഗങ്ങൾക്ക്​ 20 ശതമാനവും ഹൈസ്​കൂൾ തലത്തിൽ 10 ശതമാനവും ഇങ്ങനെയാകും.


ആശയവ്യക്തത, പ്രയോഗശേഷി, ഗണനചിന്ത (കമ്പ്യൂട്ടേഷൻ തിങ്കിങ്​), മനോഭാവം, വിശകലനാത്മക, വിമർശാനാത്മക, സർഗാത്മക മൂല്യങ്ങൾ എന്നിങ്ങനെ ഏഴ്​ ചിന്താപ്രക്രിയക്ക്​ കൂടുതൽ പ്രാധാന്യം നൽകും. 30 ശതമാനം ചോദ്യങ്ങൾ ലളിതമായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ഇ‍ൗ ചോദ്യങ്ങൾക്ക്​ മുഴുവൻ കുട്ടികൾക്കും ഉത്തരമെഴുതാനാകും. 50 ശതമാനം ചോദ്യങ്ങൾ ശരാശരിയും 20 ശതമാനം ചോദ്യം ആഴത്തിലുള്ള അറിവ്​ പരിശോധിക്കുന്നതുമാക്കും. ചോദ്യമാതൃക എസ്​സിഇആർടി വെബ്​സൈറ്റിലുണ്ട്‌​. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക്​ പരിശീലനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home