ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

കടയ്ക്കൽ : അരിപ്പൽ വേങ്കൊല്ലയിൽ ഗ്യാസിലേക്ക് തീ പടർന്ന് വീട് കത്തി നശിച്ചു. ബ്ലോക്ക് നമ്പർ 189 താന്നിമൂട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്.വീടിന് സമീപത്തെ ഷെഡിൽ വെച്ചിരുന്ന വിളക്കിൽ നിന്നും തീ പടരുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തീ അണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ഗ്യാസ് സിലിണ്ടറിലേയ്ക്ക് പടരുകയായിരുന്നു.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് പൂർണമായും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. വീട്ടിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു









0 comments