വന്നു, കണ്ടു, മനം മയങ്ങി; കുടുങ്ങിയ പോർവിമാനം കേരള ടൂറിസത്തിന്റെ പരസ്യമായി

തിരുവനന്തപുരം : കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിൽ ഇടം പിടിച്ചിരിക്കുകയാണ് യുകെ റോയൽ എഫ്-35ബി എന്ന ബ്രിട്ടീഷ് വിമാനം. കേരളം അദ്ഭുതപ്പെടുത്തുന്ന സ്ഥലമാണെന്നും തിരിച്ചുപോകുവാൻ തോന്നുന്നില്ല എന്ന തലക്കെട്ടോടു കൂടിയാണ് വിമാനത്തിന്റെ ചിത്രത്തോടൊപ്പം കേരള ടൂറിസം ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം പ്രമോഷനായി വളരെ സർഗാത്മകമായാണ്
അധികൃതർ ഈ അവസരം പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
സങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് കുടുങ്ങിയ യുകെ റോയൽ നേവി എഫ്–35 ബി യുദ്ധവിമാനമാണ് യുകെ എഫ്-35ബി. ഈ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് കുറേ നാളുകളായി പ്രതിസന്ധിയിലാണ്.
അറ്റകുറ്റപ്പണിക്കായി യുകെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ ഹാങ്ങറിലേക്ക് മാറ്റിയിടും. ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നത്.
ഈ മാസം 15നാണ് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരായിരിക്കും എത്തുക.









0 comments