ജാമ്യ വ്യവസ്ഥ ലംഘിച്ച് തുർക്കിക്ക് പോയി: പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്

P K FIROS
വെബ് ഡെസ്ക്

Published on Jan 10, 2025, 05:36 PM | 1 min read

തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ പി കെ ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പറഞ്ഞ പ്രധാനകാര്യം പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നായിരുന്നു. എന്നാൽ ഫിറോസ് വ്യവസ്ഥ പാലിച്ചില്ല.
വിലക്ക് ലംഘിച്ച് പി കെ ഫിറോസ് വിദേശത്തേക്ക് പോയെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു. കോടതി അന്വേഷിച്ചതിനെ തുടർന്ന് പി കെ ഫിറോസിന്റെ അഭിഭാഷകനാണ് അദ്ദേഹം തുർക്കിയിലാണെന്ന് പറഞ്ഞത്. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home