ആലുവയിൽ ലോറി ബസുമായി കൂട്ടിയിടിച്ച് അപകടം: റോഡിൽ പൊട്ടിയൊഴുകിയത് 20,000ത്തോളം മുട്ടകൾ


സ്വന്തം ലേഖകൻ
Published on Dec 17, 2024, 07:15 PM | 1 min read
കൊച്ചി > ആലുവയിൽ മുട്ട കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ചു. അപകടത്തിന് പിന്നാലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആലുവ - പെരുമ്പാവൂർ റൂട്ടിലായിരുന്നു അപകടമുണ്ടായത്. മുട്ട കയറ്റിവന്ന ലോറിയിൽ ബസിടിച്ചപ്പോൾ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിലിടിച്ചു. തുടർന്ന് റോഡിലെ മതിൽ തകർത്തു. 20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി. പിന്നീട് അഗ്നിരക്ഷാ സേനയെത്തി മുട്ട അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കി. ശേഷം ഗതാഗതം പൂർണനിലയിൽ പുനഃസ്ഥാപിച്ചു.








0 comments