മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവം: റിപ്പോർട്ട് ആവശ്യപ്പെട്ടു

ambulance
avatar
സ്വന്തം ലേഖകൻ

Published on Dec 17, 2024, 07:07 PM | 1 min read

കൽപ്പറ്റ > ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി. വയനാട് എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന് സമർപ്പിക്കാനാണ് നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Home