ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 09:38 AM | 0 min read

കൊച്ചി > രാജ്യത്തെ മുൻനിര സ്മാർട്ഫോൺ ബ്രാൻഡായ ഷവോമി അവരുടെ ഏറ്റവും മികച്ച മോഡലായ റെഡ്മി നോട്ട് 6 പ്രോ, എംഐ എൽഇഡി സ്മാർട്ട് ടിവി പ്രോ സീരീസ് എന്നിവ കേരള വിപണിയിൽ അവതരിപ്പിച്ചു. 

ഓഫ്‌ലൈൻ വ്യാപാരത്തിൽ കഴിഞ്ഞ ഒരു വർഷം കൊണ്ടുതന്നെ മികച്ച വളർച്ച രേഖപ്പെടുത്തികൊണ്ട് വൻ മുന്നേറ്റമാണ് ഷവോമി കാഴ്ച വെക്കുന്നത്.  കൊച്ചിയിൽ മാത്രം ഷവോമിക്ക് 99ഓളം പാർട്ണർ സ്റ്റോറുകളും 13വൻകിട റീട്ടെയിൽ ഷോപ്പുകളുമുണ്ട്. എഐ സാങ്കേതികവിദ്യ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6പ്രോയിലേത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് റെഡ്മി സ്മാർട്ഫോണുകളുടെ മറ്റൊരു  സവിശേഷത.ബ്ലാക്ക് ഫ്രൈഡേ സെയിലിൽ  റെഡ് മി നോട്ട് 6പ്രോ ഒറ്റ ദിവസം കൊണ്ട് 6ലക്ഷം ഡിവൈസുകളാണ് വിറ്റഴിഞ്ഞത്.



ക്വൽകോം സ്നാപ്ഡ്രാഗൺ 636 ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6പ്രോയ്ക്ക് കരുത്തേകുന്നത്. 4000എംഎഎച്ച് ആണ് ബാറ്ററി. 20എംപി +2എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറ  മികച്ച സെൽഫി അനുഭവം സാദ്ധ്യമാക്കുന്നു. 19:9അനുപാതത്തിലുള്ള  6.26ഇഞ്ച് ഫുൾ എച്ച്ഡി  ഐപിഎസ്‌ ഡിസ്പ്ലേയും ഡ്യൂവൽ വോൾട്ടയോട് കൂടിയ മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതകളാണ്. ആകർഷകമായ ബ്ലാക്ക്,  റോസ് ഗോൾഡ്,  ബ്ലൂ, റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

 4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ വേരിയന്റിന്റെ വില 13,999രൂപയും 6ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന്റെ വില 15,999രൂപയുമാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home