ad
Deshabhimani

പാചകവാതക പ്രതിസന്ധി

ഭക്ഷണശീലങ്ങൾ മാറുന്നു! പാചകം ചെയ്യാതെ ഉപയോ​ഗിക്കാവുന്ന ഉല്പന്നങ്ങൾക്ക് പ്രിയമേറുന്നു

ready-to-eat

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 18, 2026, 06:46 PM | 1 min read

തിരുവനന്തപുരം : പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നു പോവുകയാണ് രാജ്യം. പാചകവാതക ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ റെഡി-ടു-കുക്ക്, ഫ്രോസൻ, റെഡി-ടു-ഈറ്റ് ഉല്പന്നങ്ങൾക്ക് പ്രിയമേറുകയാണ്.


റീട്ടെയിൽ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പാചകവാതക ക്ഷാമത്താൽ ഉപഭോക്താക്കൾ മറ്റ് മാർഗങ്ങൾ തേടുന്നതിനാൽ വിപണിയിൽ ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നാണ്. വിൽപ്പനയിൽ 20 ശതമാനം വരെ വളർച്ചയുണ്ടായിട്ടുണ്ട്. പാചകം ചെയ്യാതെ ഉപയോ​ഗിക്കാവുന്ന ഭക്ഷ്യോല്പന്നങ്ങൾക്ക് വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ മാത്രം ഏകദേശം 10 മുതൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.


യുഎസ് - ഇസ്രയേൽ സഖ്യം കടന്നാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ചരക്കുനീക്കം നിലച്ചു. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി. ​ഇത് വീടുകളിലെ അടുക്കളകളെ മാത്രമല്ല ഹോട്ടലുകളേയും ഇത് സാരമായി ബാധിച്ചു.


രാജ്യത്തെ ഫുഡ് ഡെലിവറി മേഖലയേയും ഒരുപരിധി വരെ ഈ പ്രതിസന്ധി തളർത്തിയിട്ടുണ്ട്. അതോടെ പാചകം ചെയ്യാതെ ഉപയോ​ഗിക്കുന്ന ഭക്ഷ്യോല്പന്നങ്ങളിലേക്ക് പലരും തിരിഞ്ഞു. പ്രമുഖ ഓൺലൈൻ സൂപ്പർ മാർക്കറ്റ് ആപ്പുകളിലെല്ലാം ഇത്തരം ഉല്പന്നങ്ങൾ വേ​ഗത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കൊവിഡിന് ശേഷം പാചകം ചെയ്യാതെ ഉപയോ​ഗിക്കാവുന്ന ഉല്പന്നങ്ങൾക്ക് ഇത്രയേറെ ആവശ്യക്കാരുണ്ടാകുന്നത് ആദ്യമായാണെന്ന് റിപോ‌ർട്ടുകൾ വ്യക്തമാക്കുന്നു.


പ്രോട്ടീൻ ഓട്സ്, മില്ലറ്റ്, മ്യുസിലി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ കൂടുതൽ. ജോലിക്കാരായവർക്കിടയിലും ആരോ​ഗ്യത്തിൽ ശ്രദ്ധകൊടുക്കുന്നവർക്കിടയിലുമാണ് ഈ ഉല്പന്നങ്ങൾക്ക് പ്രിയമേറുന്നത്.


പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനാൽ മാർച്ച് 5നാണ് ​ പാചകവാതക വിതരണത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ​ഗണന നൽകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചത്. പാചകവാതകം ലഭിക്കാതെ വന്നതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്കും ആവശ്യക്കാരേറിയിരുന്നു.


എന്നാൽ ഇത്തരത്തിലുള്ള പാക്കേജ്ഡ് റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ അമിതമായി ഉപയോ​ഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. വാങ്ങുന്ന ഭക്ഷണത്തിലെ ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് പരിശോധിച്ച ശേഷം ഉപയോ​ഗിക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ഓർമിപ്പിക്കുന്നു. പാചകം ചെയ്യാതെ ഉപയോ​ഗിക്കാവുന്ന ഉല്പന്നങ്ങൾ വാങ്ങുന്നതിലേക്ക് പോവാതെ സലാഡ് പോലുള്ള ആ​രോ​ഗ്യപ്രദമായ ഭക്ഷണങ്ങൾക്ക് മുൻ​ഗണന കൊടുക്കണമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home