ad
Deshabhimani

സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്:
9 മെഡൽ നേടി വിശ്വജ്യോതി ​

swimming championship

സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒന്പത് മെഡൽ നേടിയ വിശ്വജ്യോതി സ്‌കൂൾ ടീം മാനേജർ ഫാ. ഐസക് തറയിൽ, പ്രിൻസിപ്പൽ ഫാ. ജയ്‌സൺ പരപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ്, പരിശീലകൻ കെ അനിൽകുമാർ എന്നിവരോടൊപ്പം

വെബ് ഡെസ്ക്

Published on Jun 05, 2026, 01:49 AM | 1 min read

അങ്കമാലി


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ നീന്തൽ ടീമിന് മികച്ച നേട്ടം. ഇന്ദ്രാണി എം മേനോൻ, ഗൗരി ജയേന്ദ്രൻ, അലീന ജെറാൾഡ്, എച്ച് ഗൗരീഷ്, എച്ച് ഗോപേഷ് എന്നിവരടങ്ങിയ ടീം ആറ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി.


ഒമ്പതാംക്ലാസ് വിദ്യാർഥിനി ഇന്ദ്രാണി മത്സരിച്ച എല്ലാ ഇനങ്ങളിലും സ്വർണം നേടി. സീനിയർ താരങ്ങളോട് മത്സരിച്ച് സംസ്ഥാന റെക്കോഡും വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. 16 മുതൽ 21 വരെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ സീനിയർ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്‌ത്‌ പങ്കെടുക്കാൻ ഇന്ദ്രാണി അർഹതയുംനേടി. കുട്ടികളെയും പരിശീലകൻ കെ അനിൽകുമാറിനെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home