ഒരു മാസം, ഒഴിവാക്കിയത് 1171.92 ടൺ മാലിന്യം


സ്വന്തം ലേഖകൻ
Published on Jun 05, 2026, 02:54 AM | 1 min read
കൊച്ചി
ഒരു മാസംകൊണ്ട് ജില്ലയിൽനിന്ന് ശേഖരിച്ചത് 1171.92 ടൺ മാലിന്യം. ക്ലീൻ കേരള കന്പനിയുടെ കണക്കുപ്രകാരം മേയിൽ ജില്ലയിൽനിന്ന് ശേഖരിച്ച റെക്കോഡ് മാലിന്യമാണ്. ഇതിൽ ബാഗും ചെരിപ്പുമെല്ലാം ഉൾപ്പെടെ ശേഖരിച്ചത് 1,15,810 കിലോയാണ്. ഗ്ലാസ് മാലിന്യം -27,313 കിലോയും ഇ–മാലിന്യം 90.15 കിലോയുമാണ്.
ജില്ലയിലെ 55 പഞ്ചായത്തുകളിൽനിന്നാണ് ഇത്രയും മാലിന്യം ശേഖരിച്ചത്.2025–2026 സാന്പത്തികവർഷത്തിൽ ആകെ ശേഖരിച്ചത് 9892 ടൺ മാലിന്യമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.









0 comments