ad
Deshabhimani

ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് പെൻഷനേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം

ഇന്ധന വിലവർധന പിൻവലിക്കണം

Fuel price hike

ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 02:58 AM | 1 min read

കൊച്ചി


ഇന്ധന വിലവർധന പിൻവലിക്കണമെന്ന്‌ -----------ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നാലാം സംസ്ഥാനസമ്മേളനം കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു.


എറണാകുളം സമൃദ്ധി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി എൻ കൃഷ്ണകുട്ടിനായർ അധ്യക്ഷനായി. എൽ ആർ പോറ്റി, സിജിപിഎ സംസ്ഥാന സെക്രട്ടറി -വി ശ്രീകുമാർ, ടി രാധാമണി, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, ടി കെ സജീവൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി - സി എ മജീദ് സ്വാഗതവും വി കെ രാഘവൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home