ad
Deshabhimani

പിഎം സൂര്യ ഘർ പദ്ധതി; 
പുരസ്‌കാര തിളക്കത്തിൽ ജില്ല

ernakulam

കലക്ടർ ജി പ്രിയങ്ക കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയിൽനിന്ന് പുരസ്കാരം 
ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 02:45 AM | 1 min read

കൊച്ചി


​കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി (സൗജന്യ വൈദ്യുതി) പദ്ധതിയിൽ നേട്ടവുമായി ജില്ല. പദ്ധതിക്ക് കീഴിൽ ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച ജില്ലകളുടെ പട്ടികയിൽ രാജ്യത്ത് എട്ടാംസ്ഥാനത്താണ് എറണാകുളം. ജില്ലയിൽ 42,843 വീടുകളിലാണ് റൂഫ് ടോപ് സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുള്ളത്. ​


ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷിയിൽനിന്ന്‌ എറണാകുളം കലക്ടർ ജി പ്രിയങ്ക പുരസ്കാരം ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ദേശീയതലത്തിൽ നാലാമതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home