ad
Deshabhimani

അവസരങ്ങളുടെ ആകാശങ്ങളിലേക്ക്....

ആലപ്പുഴ പഴവങ്ങാടി കാർമൽ ഹാളിൽ സംഘടിപ്പിച്ച  ദേശാഭിമാനി ഫോക്കസ് 2026 കരിയർ  ഫെസ്റ്റിവലിൽ എസ്എസ്എൽസി, പ്ലസ‍്ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ. 
ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ലിബാസ് മങ്ങാട്, ഫോക്കസ് കോ– ഓർഡിനേറ്റർ ജി ശ്യാംകുമാർ, ബ്യൂറോ ചീഫ് എസ് അഞ്‌ജുനാഥ്, യൂണിറ്റ് മാനേജർ രഞ്ജിത് വിശ്വം, ഇസിആർ ഗ്രൂപ്പ്‌ ഡയറക്‌ടർ  മധു ടി ഭാസ്‍കര്‍, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ,  കരിയർ ഗൈഡൻസ്‌ വിദഗ്‌ധൻ  ഡോ. ടി പി സേതുമാധവന്‍, ദേശാഭിമാനി മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം

വെബ് ഡെസ്ക്

Published on Jun 05, 2026, 01:41 AM | 1 min read

സ്വന്തം ലേഖകൻ

ആലപ്പുഴ

ഉപരിപഠനത്തിന് സാധ്യതതേടുന്ന വിദ്യാർഥികൾക്ക്‌ അഭിരുചികൾക്കും കഴിവിനും ഇണങ്ങുന്ന അവസരങ്ങളുടെ ആകാശങ്ങളിലേക്ക്‌ ചിറകുവിരിക്കാനുള്ള വേദിയായി ‘ദേശാഭിമാനി ഫോക്കസ്‌ 2026’ കരിയർ ഫെസ്‌റ്റിവൽ. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ കൈവരിച്ച ഉന്നതവിജയം തിളക്കമുള്ള ഭാവിയിലേക്കുള്ള ചവിട്ടുപടിയായി പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ മേളയിൽ പങ്കെടുത്ത ക‍ൗമാര പ്രതിഭകൾക്കുമുന്നിൽ തെളിഞ്ഞു. ഉന്നതവിജയം നേടിയ എല്ലാവരെയും മെമന്റോ നൽകി അനുമോദിച്ചു. ജില്ലയിലെ നൂറുകണക്കിന്‌ വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. വിദ്യാഭ്യാസത്തിലൂടെ ഉയർന്ന വിവേകമാണ്‌ ആർജിക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. തെറ്റുകൾ ഉണ്ടാകുന്ന അവസരത്തിൽ അത്‌ തിരിച്ചറിയാനും തെറ്റാണെന്ന്‌ പറയാനുമുള്ള ആർജവവും ഉണ്ടാകണം. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്‌. മികച്ച സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടുന്നു. ഇത്‌ മനസിലാക്കാനും സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്ത്‌ വിശ്വം അധ്യക്ഷനായി. ജനറൽ കൺവീനർ ജി ശ്യാംകുമാർ, മാർക്കറ്റിങ്‌ മാനേജർ ഗോപൻ നന്പാട്ട്‌, ബ്യൂറോചീഫ് എസ്‌ അഞ്‌ജുനാഥ്‌ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ്‌ വിദഗ്‌ധൻ ഡോ. ടി പി സേതുമാധവൻ, എസ്‌എസ്‌കെ ഡയറക്‌ടർ ഡോ. സുനിൽ മാർക്കോസ്‌, ഇസിആർ ഗ്രൂപ്പ്‌ ഡയറക്‌ടർ മധു ടി ഭാസ്‌കർ എന്നിവർ കരിയർ ഗൈഡൻസ്‌ ക്ലാസെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മെമന്റോ നൽകി അനുമോദിച്ചു. യൂണിറ്റ്‌ മാനേജർ രഞ്‌ജിത്ത്‌ വിശ്വം അധ്യക്ഷനായി. മാർക്കറ്റിങ്‌ മാനേജർ ഗോപൻ നന്പാട്ട്‌, വിഷ്‌ണു വി നായർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home