print edition പോക്സോ കേസിൽ ബിജെപി പ്രവർത്തകൻ കീഴടങ്ങി

പയ്യന്നൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലും ബേക്കൽ പള്ളിക്കരയിലെ ലോഡ്ജ് മുറിയിലും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിയായ ബിജെപി പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. മെഡിക്കൽ റെപ്രസന്ററ്റീവായ കോറോം കാനായി അണക്കെട്ടിന് സമീപത്തെ ജിതിൻ (29) ആണ് കീഴടങ്ങിയത്.
ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരിയുമായി സൗഹൃദത്തിലായശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ഫോൺ ഓഫ് ചെയ്ത് നാട്ടിൽനിന്ന് മുങ്ങി. പയ്യന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി തലശേരിയിലെ പോക്സോ കോടതിയിൽ കീഴടങ്ങിയത്. മുൻകൂർജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.










0 comments