ad
Deshabhimani

ഇന്ത്യയുടെ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ; 'ഡെങ്കിഓൾ' അടുത്ത വർഷം വിപണിയിലെത്തും

Dengue Vaccine
വെബ് ഡെസ്ക്

Published on Sep 16, 2026, 12:39 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2027 അവസാനത്തോടെ ലഭ്യമാകും. ഡെങ്കിഓൾ (DengiAll) എന്നാണ് പുതിയ വാക്സിന് പേര് നൽകിയിരിക്കുന്നത്. ഐസിഎംആറിന്റെയും പനേസിയ ബയോടെക്കിന്റെയും സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിന്റെ നിർണായകമായ മൂന്നംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 13,000ത്തോളം സന്നദ്ധപ്രവർത്തകരെ കേന്ദ്രീകരിച്ചാണ് പരീക്ഷണം പുരോ​ഗമിക്കുന്നത്. പരീക്ഷണ ഫലം അടുത്തവർഷം അവസാനത്തോടെ ഔദ്യോ​ഗികമായി ലഭ്യമാകും.


സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിന്നടക്കം ആവശ്യമായ അംഗീകാരം ലഭിച്ചാൽ 2027ൽ തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വ്യാപകമായ നാല് തരം ഡെങ്കി വൈറസുകളെ ഒരേസമയം പ്രതിരോധിക്കാൻ ശേഷിയുള്ള ഒറ്റ ഡോസ് ആയാണ് ഡെങ്കിഓൾ തയ്യാറാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home