Deshabhimani

കാലടി സർവകലാശാലയിലെ വിദ്യാർഥിസമരം: സമൂഹമാധ്യമത്തിൽ തെറിവിളി; എസ്ഐക്കെതിരെ അന്വേഷണം

police vehicle
വെബ് ഡെസ്ക്

Published on Nov 18, 2026, 08:14 AM | 1 min read

ആലപ്പുഴ: കാലടി സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ നൽകിയ വാർത്തയ്‍ക്ക് കീഴിൽ തെറിവിളി നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ എസ്‍ഐ സെബാസ്റ്റ്യനെതിരെയാണ് അന്വേഷണം. റിപ്പോർട്ടർ ലൈവ് ഫേസ്ബുക്ക് പേജിലാണ് സ്വന്തം എഫ്ബി ഐഡിയിലൂടെ കേട്ടാലറയ്‍ക്കുന്ന ഭാഷയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ കമന്റിട്ടത്. മറ്റൊരു വാർത്തയ്‍ക്കുകീഴിലും തെറിവിളി നടത്തിയിട്ടുണ്ട്. നേരത്തെയും ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയിട്ടുണ്ടെന്നാണ് പരാതി.


പൊലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ് അധിക്ഷേപം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് ആലപ്പുഴ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം. ഇയാളെ ഡിഐജി വിളിപ്പിച്ചെങ്കിലും വിരമിക്കാനിരിക്കെ നടപടി ഒഴിവാക്കാൻ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെട്ടതായി ആരോപണമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home