Deshabhimani

നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണം; തിരുവനന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിച്ചു

child care walkathon
വെബ് ഡെസ്ക്

Published on Nov 18, 2026, 09:10 AM | 1 min read

തിരുവനന്തപുരം: ദേശീയ നവജാത ശിശു വാരാചരണത്തിന്റെയും ലോക പ്രീമാച്വരിറ്റി ദിനാചരണത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത് വാക്കത്തോൺ '26 സംഘടിപ്പിച്ചു. നാഷണൽ നിയോനറ്റോളജി ഫോറം (എൻഎൻഎഫ്) തിരുവനന്തപുരം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) തിരുവനന്തപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, മാനവീയം വീഥിയിലായിരുന്നു പരിപാടി.


പ്രമുഖ ശിശുരോഗ വിദഗ്ധനും മുൻ ഐഎപി പ്രസിഡന്റും തിരുവനന്തപുരം എസ്‌എടി ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. റിയാസ് വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകേണ്ട പ്രത്യേക പരിചരണവും അദ്ദേഹം വിശദീകരിച്ചു. നവജാത ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ സമൂഹത്തിനുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.


തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എൻഎൻഎഫ് തിരുവനന്തപുരം പ്രസിഡന്റ് ഡോ. രാധിക എസ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി സെക്രട്ടറിയും എൻഎൻഎഫ് തിരുവനന്തപുരം സെക്രട്ടറിയുമായ ഡോ. നൗഷീദ് അധ്യക്ഷനായി. ഡോ. ഇന്ദുമതി, ഡോ. കമല എസ് എന്നിവർ സംസാരിച്ചു. ഡോ. ബെൻനോ ആൻഡ്രൂ നന്ദി പറഞ്ഞു.


നവജാത ശിശുക്കളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ വാക്കത്തോണിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home