Deshabhimani

സെൻസസ്‌ പോർട്ടലിൽ മതങ്ങളുടെ പട്ടികയിൽ 287 ഓപ്‌ഷനുകൾ

Census
വെബ് ഡെസ്ക്

Published on Nov 18, 2026, 08:16 AM | 1 min read

ന്യൂഡൽഹി: 2027 സെൻസസിന്റെ സെൽഫ്‌ എന്യൂമറേഷൻ പോർട്ടലിലെ മതങ്ങൾ പൂരിപ്പിക്കുന്ന ഭാഗത്തെ ‘മറ്റുള്ളവ’ വിഭാഗത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്‌ 287 ഓപ്‌ഷനുകൾ. സംഭവത്തക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്‌ അന്വേഷിച്ചപ്പോൾ ഇ‍ൗ ഓപ്‌ഷനുകൾ തെരഞ്ഞെടുക്കാനുള്ള മെനു പോർട്ടലിൽ നിന്ന്‌ അപ്രത്യക്ഷമായെന്നും ‘ദ ഹിന്ദു’ റിപ്പോർട്ട്‌ ചെയ്യുന്നു. ‘ഇസ്‌കോൺ’, ‘രാമകൃഷ്ണ പരമഹംസർ’, ‘സനാതൻ’, ‘ശ്രീരാമൻ’, ‘ശ്രീകൃഷ്ണൻ’, ‘വാൽമീകി’, ‘രാംദേവ്’, ‘ബിഷ്‌ണോയ്‌’, ‘സർണ’, ‘താന്ത്രികർ’, ‘യോഗി’, ‘ഷിയ’, ‘സുന്നി’ തുടങ്ങിയ ഓപ്‌ഷനുകളാണ്‌ സെൻസസ്‌ പോർട്ടലിൽ സർക്കാർ ഉൾപ്പെടുത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത നാല്‌ സംസ്ഥാനങ്ങളിലെ സെൻസസെടുക്കാൻ പുറത്തിറക്കിയ പോർട്ടലിലാണ്‌ ഇ‍ൗ ഓപ്‌ഷനുകൾ.


വ്യക്തികൾക്ക് സ്വന്തം നിലയ്‌ക്ക്‌ വിവരങ്ങൾ രേഖപ്പെടുത്താനുള്ളതാണ് സെൽഫ് എന്യുമറേഷൻ പോർട്ടൽ. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, സിഖ്‌, ബുദ്ധമതം, ജൈനമതം, മറ്റുള്ളവ എന്നിങ്ങനെ ആറ്‌ ഓപ്‌ഷനുകളാണ്‌ സർക്കാർ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിൽ ‘മറ്റുള്ളവ’യിൽ ഉൾപ്പെട്ട പല വിഭാഗങ്ങളെയും നേരത്തെ ആറ് പ്രധാന മതങ്ങളിലെ ഉപവിഭാഗങ്ങളായി കേന്ദ്രസർക്കാർ വർഗീകരിച്ചതാണ്‌. ചില വിഭാഗങ്ങളെ 2001, 2011 സെൻസസുകളിൽ ‘മറ്റ് മതങ്ങളും വിശ്വാസധാരകളും’ എന്ന വിഭാഗത്തിലും സർക്കാർ ഉൾപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home