Deshabhimani

കോസ്റ്റാറിക്കയെ ഏഴ് ഗോളിൽ മുക്കി അർജന്റീന; മെസിയില്ലാതെ ആദ്യ ജയം

Argentina.jpg
വെബ് ഡെസ്ക്

Published on Nov 18, 2026, 08:01 AM | 1 min read

ബ്യൂണസ് ഐറിസ്: ഇതിഹാസതാരം ലയണൽ മെസിയില്ലാതെ ​ഗോൾമഴ തീർത്ത് അർജന്റീന. മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരത്തിൽ തോൽവിയറിഞ്ഞ അർജന്റീന, കോസ്റ്റാറിക്കയെ ഏഴ് ഗോളിൽ മുക്കിയാണ് തിരിച്ച് വരവ് നടത്തിയത്. സൗഹൃദ മത്സരത്തില്‍ 7-0നാണ് ജയം. നിക്കോ പാസും ജൂലിയന്‍ അല്‍വാരസും ഫ്രാങ്കോ മസ്റ്റാന്റുവാനോയും ഇരട്ടഗോളുകള്‍ നേടി.


ആദ്യപകുതിയില്‍ നാലുഗോളുകളാണ് കോസ്റ്റാറിക്കയുടെ വലയില്‍ അര്‍ജന്റീന അടിച്ചുകയറ്റിയത്. കളി തുടങ്ങി എട്ടാം മിനിറ്റിൽ നിക്കോ പാസിലൂടെയാണ് അർജന്റീന ആദ്യ ഗോൾ നേടി. 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ 38-ാം മിനിറ്റിൽ നിക്കോ പാസും 43-ാം മിനിറ്റിൽ അൽവാരസും ​വീണ്ടും ​ഗോൾ കണ്ടെത്തി.


രണ്ടാം പകുതിയിലുടെ തുടക്കത്തിൽ 48ാം മിനിറ്റില്‍ മസ്റ്റാന്റുവാനോ ടീമിനായി അഞ്ചാം ഗോള്‍ നേടിയത്. 78-ാം മിനിറ്റിൽ മാക് അലിസ്റ്റർ ​ഗോൾ നേടി. തുടർന്ന് 88-ാം മിനിറ്റിൽ മസ്റ്റാന്റുവാനോ രണ്ടാം ​ഗോൾ കൂടി നേടി പട്ടിക പൂർത്തിയാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home