പാലായിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2020, 02:31 PM | 0 min read


കോട്ടയം> അങ്കമാലി- പുനലൂർ സംസ്ഥാന പാതയിലെ പാലാ  പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കട്ടപ്പനയിൽ കാർ ഷോറൂം ജീവനക്കാരായ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മരിച്ചവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കട്ടപ്പന ഉപ്പുതറ ചപ്പാത്ത് കൊച്ചുചെരുവിൽ സന്ദീപ് (31), വെങ്ങാലൂർ നരിയമ്പാറ ഉറുമ്പിൽ വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ഉപ്പുതറ ചപ്പാത്ത് തേനാട്ട് ലിജു ബാബു (അപ്പു 26) ആണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവരും കട്ടപ്പന ഇൻഡസ് മോട്ടോഴ്സ് കാർ ഷോറൂം ജീവനക്കാരാണ്. ഷോറൂം പെയിൻ്ററായ സന്ദീപ് അപകടസ്ഥലത്ത് തന്നെ മരിച്ചു. വിഷ്ണു കമ്പനി മെക്കാനിക്കും പരിക്കേറ്റ് ചികിത്സയിലുള്ള ലിജു  പിആർഒയുമാണ്.



സംസ്ഥാനപാതയിലെ പാലാ- പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ 8.15നാണ് അപകടം. കട്ടപ്പനയിൽനിന്ന് ഏറ്റുമാനൂരിലേക്ക് പോകാൻ എത്തിയ ഷോറൂം ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറും പാലായിൽനിന്ന് പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമായി  കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി ശങ്കറിനെ (30) പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home