വേനൽമഴ ഏറ്റവും കുറവ‌് ആലപ്പുഴയിൽ; അധികം മഴ ലഭിച്ചത‌് വയനാട്ടിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2019, 04:36 AM | 0 min read

ആലപ്പുഴ > സംസ്ഥാനത്ത‌് ഇത്തവണ ഏറ്റവും കുറവ‌് വേനൽ മഴ ലഭിച്ചത‌് ആലപ്പുഴ ജില്ലയിൽ. മാർച്ച‌് ഒന്ന‌ുമുതൽ മെയ‌് 15വരെ 89.3 മില്ലി മീറ്റർ മഴയാണ‌് ജില്ലയിൽ പെയ‌്തത‌്. പെയ്യേണ്ടിയിരുന്ന മഴയേക്കാൾ 69 ശതമാനം കുറവാണിത‌്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴലഭിച്ചപ്പോഴും ആലപ്പുഴയിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. സംസ്ഥാനത്ത‌ാകെ ഈ വർഷം വേനൽമഴയിൽ കുറവുണ്ടായി. ആകെ 123.5 മില്ലി മീറ്റർ മഴയാണ‌് ലഭിച്ചത‌്.

ലഭിക്കേണ്ടിയിരുന്ന മഴയേക്കാൾ 45 ശതമാനം കുറവാണ‌ിത‌്. ലക്ഷദ്വീപിൽ 75 ശതമാനം മഴകുറഞ്ഞു. 26.5 മില്ലിമീറ്റർ വേനൽ മഴ മാത്രമാണ‌് ലക്ഷദ്വീപിൽ പെയ‌്തത‌്.
പ്രതീക്ഷച്ചതിനേക്കാൾ അധികം മഴ ലഭിച്ചത‌് വയനാട്ടിലാണ‌്. 16 ശതമാനം അധിക മഴ ലഭിച്ചു. ആകെ 187.4 മില്ലി മീറ്റർ വേനൽ മഴയാണ‌് വയനാട്ടിൽ പെയ‌്തത‌്. പത്തനംതിട്ടയിൽ ഒരു ശതമാനവും അധികമഴ ലഭിച്ചു.

വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ കുറഞ്ഞു. ആലപ്പുഴയ‌്ക്ക‌് പുറമെ കണ്ണൂർ, കാസർകോട‌്, കോട്ടയം, കോഴിക്കോട‌്, തിരുവനന്തപുരം ജില്ലകളിലും വേനൽമഴയിൽ വലിയ കുറവ‌ുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വേനൽമഴയിലെ കുറവ‌് ജനങ്ങൾക്ക‌് വലിയ ആഘാതമായി. സാധാരണയായി കനത്ത ചൂടിൽ മഴ പെയ‌്താൽ അന്തരീക്ഷ ഊഷ‌്മാവ‌് കുറയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.

മെയ‌് അവസാനത്തോടെ കുടുതൽ മഴ ലഭിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം  സംസ്ഥാന ഡയറക‌്ടറുടെ ചുമതല വഹിക്കുന്ന ഡോ. വി കെ മിനി പറഞ്ഞു. സമുദ്രോപരിതല താപനില ഉയരുകയാണെന്ന‌് പഠനങ്ങൾ വ്യക്തമാക്കുന്നതായും ഇത‌് മഴയുടെ കുറവിനാലാണെന്നും അവർ പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Home