നിലോഫര്‍ ശക്തി പ്രാപിച്ചു ; വെള്ളിയാഴ്ച ഇന്ത്യന്‍ തീരത്ത്

ന്യൂഡല്‍ഹി: അറബികടലില്‍ രൂപംകൊണ്ട നിലോഫര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതായും വെള്ളിയാഴ്ച ഇന്ത്യന്‍ തീരത്ത് ആഞ്ഞുവീശുമെന്നും ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് വിശുക. ഇത് 125 കിലോമീറ്ററിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഗുജറാത്തിലെ നാലിയയിലാണ് ചുഴിആദയം എത്തുക. ഒക്ടോബര്‍ ആദ്യം ഒഷീഡയിലും ആന്ധ്രയിലും വിശിയടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന്ശേഷം വരുന്ന നിലോഫര്‍ കേരളതീരത്തിനും ഭീഷണിയാണ്. കാറ്റിനൊപ്പം ശക്തമായ മഴക്കും സാധ്യതയുണ്ട്.
അറബികടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇതേകുറിച്ച് കാലാവസ്ഥ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നയിയിപ്പ് നല്‍കി. ആവശ്യമായ മുന്‍ കരുതലെടുക്കാനും കടലില്‍ പോയ മല്‍സ്യത്തൊഴിലാളികളോട് തിരിച്ചുവിളിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് വിശിയടിക്കുന്ന ചുഴലി കൂടുതലായും ബാധിക്കുക ഗുജറാത്തിനേയും പാക്കിസ്ഥാന്‍ തീരത്തേയുമാണ്. വന്‍ സുരക്ഷ സംവിധാനമാണ് ഗുജറാത്ത് സ്വീകരിച്ചിട്ടുള്ളത്. നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര , ഗോവ, കേരള , കര്‍ണാടക സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്.കേരളത്തില്‍ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള മൂന്ന് കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഗുജറാത്ത്, ലക്ഷദ്വീപ്, പാക്കിസ്ഥാന്‍, ഒമാന്‍ തീരങ്ങളിലാണ് കാറ്റ് ഭീഷണിയാകുക.









0 comments