ധവളപത്രമോ വിൽപ്പന സന്നദ്ധത പത്രമോ
സംസ്ഥാന സർക്കാരിനെ മൊത്തം സ്വകാര്യവൽക്കരിക്കാനും ജനങ്ങളെ ദുരിതത്തിലാഴ്‌ത്താനുമുള്ള തിരശ്ശീല ഉയർത്തലാണ് ധവളപത്രം. നാടകം ഉടൻ തുടങ്ങും. നിയമനനിരോധനം വരും. പെൻഷൻപ്രായം ഉയർത്തും. വൈദ്യുതി മേഖലയും തുറമുഖങ്ങളും സ്വകാര്യവൽക്കരിക്കും. റോഡുകളിൽ ടോൾ വരും. രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമായ കൊച്ചി സിയാലിനെ അടക്കം സ്വകാര്യവൽക്കരിക്കാനാണ് പരിപാടിയെന്നും സംശയിക്കേണ്ട സാഹചര്യമാണ്.
സംസ്ഥാനത്തിന്റെ സാമൂഹ്യഘടന മാറ്റിമറിക്കാനാണ് പദ്ധതി. എല്ലാം വിറ്റുതുലയ്ക്കാനാണ് പദ്ധതി. ജനങ്ങൾക്ക് ഇത് മനസ്സിലാകും. ഗ്യാരന്റി നടപ്പാക്കാൻ പണം വേണമെന്ന അവകാശവാദം ഉന്നയിച്ചും വിൽപ്പന നടത്തും–യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംഭാഷണം–മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ കെ എൻ ബാലഗോപാൽ/ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ–ഓഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിൻ










0 comments