print edition ടാൽ റോപ്പ് നിക്ഷേപത്തട്ടിപ്പ് ഓഫീസുകൾ സീൽ ചെയ്തു

വെഞ്ഞാറമൂട്: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ടാൽ റോപ്പിന്റെ ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. ഓഫീസിലുണ്ടായിരുന്ന രേഖകൾ സ്റ്റേഷനുകളിലേക്ക് മാറ്റി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കല്ലറ, പെരിങ്ങമ്മല, ചിതറ തുടങ്ങിയ ഓഫീസുകളാണ് പരിശോധിച്ചതും സീൽ ചെയ്തതും. കൊച്ചിയിലെ ഓഫീസിൽനിന്ന് 300 ജീവനക്കാരെ ശമ്പളം നൽകാതെ പിരിച്ചുവിട്ട നടപടി വിവാദമായിരുന്നു. തുടർന്ന് പരാതികൾ വന്നുതുടങ്ങിയപ്പോൾ ഡയറക്ടർ ബോർഡ് അംഗങ്ങളിലൊരാളായ യഹിയായെ അറസ്റ്റ് ചെയ്തിരുന്നു.










0 comments