Deshabhimani

ആദ്യക്ഷരം നുകർന്ന്‌ കുരുന്നുകൾ

ലെക്കിടി കിള്ളിക്കുറുശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരക മന്ദിരത്തിൽ കെ പ്രേംകുമാർ എംഎൽഎ കുരുന്നുകൾക്ക്‌ ആദ്യക്ഷരം പകർന്നുനൽകുന്നു

ലെക്കിടി കിള്ളിക്കുറുശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരക മന്ദിരത്തിൽ കെ പ്രേംകുമാർ എംഎൽഎ കുരുന്നുകൾക്ക്‌ ആദ്യക്ഷരം പകർന്നുനൽകുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 12:40 AM | 1 min read

പാലക്കാട്‌

വിജയദശമി ദിനത്തിൽ ആദ്യക്ഷരത്തിന്റെ മധുരം നുകർന്ന്‌ കരുന്നുകൾ. ക്ഷേത്രങ്ങൾ, വായനശാല, അക്കാദമിക കേന്ദ്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ ചടങ്ങുണ്ടായി. കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറുശി മംഗലത്തെ കലക്കത്ത്‌ ഭവനം, തുഞ്ചത്തെഴുച്ഛന്റെ ഓർമകൾ നിഴലിക്കുന്ന ചിറ്റൂർ തെക്കേഗ്രാമത്തിലെ തുഞ്ചൻമഠം തുടങ്ങിയവയിലും വിവിധ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ്‌ നടന്നു. ചിറ്റൂർ തുഞ്ചൻമഠത്തിൽ 980 കുട്ടികളെയാണ്‌ എഴുത്തിനിരുത്തിയത്‌. കലക്കത്ത്‌ ഭവനിൽ ഇരുന്നൂറോളം കുരുന്നുകൾ ഹരിശ്രീ കുറിച്ചു. കെ പ്രേംകുമാർ എംഎൽഎ, കവി പി ടി നരേന്ദ്രമേനോൻ, സ്മാരകം ചെയർമാൻ കെ ജയദേവൻ, സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി, കലക്കത്ത് കുടുംബാഗം രാധാകൃഷ്ണൻ, പി കെ ചിത്ര, കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ, രാമചന്ദ്രപുലവർ, ഐ എം സതീശൻ, കലാമണ്ഡലം ശിവദാസ്, കെ ശ്രീവത്സൻ, കുഞ്ചൻ സ്മാരകം രാജേഷ്, ഷീജ കണ്ണൻ എന്നിവർ ആദ്യക്ഷരം പകർന്നുനൽകി. കോട്ടായി ചെമ്പൈ ഭാഗവതരുടെ ഭവനത്തിൽ ചെമ്പൈയുടെ പൗത്രൻ ചെമ്പൈ സുരേഷ് കുരുന്നുകൾക്ക്‌ ആദ്യക്ഷരം പകർന്നു. അമ്പതോളം കുട്ടികൾ പങ്കെടുത്തു. നാൽപ്പതോളം പേർ സംഗീത വിദ്യാരംഭം കുറിച്ചു. ​കളിത്തട്ടിൽ നടന്ന സാംസ്കാരിക സദസ്സ്‌ കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ കെ ജയദേവൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചിത്ര, വൈസ് പ്രസിഡന്റ്‌ എം രാമകൃഷ്ണൻ, പഞ്ചായത്ത് അംഗം വിനോദ്, രാമചന്ദ്രപുലവർ, കെ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി സ്വാഗതവും ഐ എം സതീശൻ നന്ദിയും പറഞ്ഞു. കൊടുന്തിരപ്പുള്ളി ആദികേശവപെരുമാൾ ക്ഷേത്രം, കിഴക്കേ യാക്കര മണപ്പുള്ളിക്കാവ്‌, പുത്തൂർ തിരുപുരായ്ക്കൽ ക്ഷേത്രം, പുതുക്കോട്‌ അന്നപൂർണേശ്വരി ക്ഷേത്രം, കാവശേരി പരയ്ക്കാട്ടുകാവ്‌ ക്ഷേത്രം, ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം, ചിനക്കത്തൂർക്കാവ്‌, കടമ്പൂർ പനയൂർക്കാവ് ഭഗവതി ക്ഷേത്രം, അകലൂർ ഭഗവതി ക്ഷേത്രം, പഴയന്നൂർക്കാവ്, നല്ലേപ്പിള്ളി നാരായണാലയം, ചിറ്റൂർ ദുർഗാഘോഷ്ടം തുടങ്ങിയ സ്ഥലങ്ങളിലും വിദ്യാരംഭ ചടങ്ങ്‌ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home