Deshabhimani

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു

CPI(M) Local Committee Office

സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 01:45 AM | 1 min read

മൂവാറ്റുപുഴ


സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐ എം മുതിർന്ന നേതാവ്‌ പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എ സഹീർ അധ്യക്ഷനായി.


ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി സി എച്ച് കണാരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ സീതാറാം യെച്ചൂരിയുടെ ചിത്രം അനാച്ഛാദനം ചെയ്തു. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ, പി കെ നവാസ്, ജിജോ വർഗീസ്, എൻ എം കിഷോർ, എം എച്ച് മജീദ്, ആർ രാജീവ്, ഉഷ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. വെള്ളൂർക്കുന്നത്ത് എൻഎസ്എസ് ജങ്‌ഷന് എതിർവശമാണ് ഓഫീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home