Deshabhimani

ശാസ്ത്രോത്സവം ഡിസംബർ 20 വരെ: സംഘാടകസമിതിയായി

Science Festival

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 02:52 AM | 1 min read

പറവൂർ


യുക്തിചിന്തയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കാനും കലയിലൂടെയും സംവാദ സദസ്സുകളിലൂടെയും ജനമനസ്സുകളെ ഉണർത്താനും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവം ഡിസംബർ 20 വരെ വിവിധ പരിപാടികളോടെ നടക്കും.


പുരോഗമന മതേതര ജനാധിപത്യ സംഘടനകളുടെയും ഗ്രന്ഥശാല സംഘങ്ങളുടെയും റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. തുരുത്തിപ്പുറത്ത് നടന്ന സംഘാടകസമിതി രൂപീകരണയോഗം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു.


ഇരുപത്തേഴുമുതൽ ഡിസംബർ 15 വരെ വടക്കേക്കര പഞ്ചായത്തിലെ 10 മുതൽ 14 വരെ വാർഡുകളിലെ 2100 വീടുകൾ സന്ദർശിക്കും. 70 വീട്ടുമുറ്റങ്ങളിലായി സംവാദസദസ്സുകൾ, ക്ലാസുകൾ, പുസ്തകചർച്ചകൾ, പാട്ടുരാവുകൾ, ബാലോത്സവങ്ങൾ, യുവസംഗമങ്ങൾ, ശാസ്‌ത്ര സിനിമകൾ, ലഘുനാടകങ്ങൾ, വയോജനസംഗമങ്ങൾ, ഗ്രാമീണ വനിതാസംഗമങ്ങൾ, പ്രാദേശിക വികസന ചർച്ചകൾ, റീൽസ് മത്സരങ്ങൾ തുടങ്ങിയ അനുബന്ധ പരിപാടികൾ നടക്കും.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ്‌ വി എസ് സന്തോഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ്‌ സെക്രട്ടറി ജയൻ മാലിൽ, ടി കെ ജോഷി, പി കെ രമാദേവി, കെ ആർ ശാന്തിദേവി, അരവിന്ദ് സുകുമാർ, പി എൻ സുധീഷ്, വി കെ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എസ് സനീഷ് (ചെയർമാൻ), വി കെ ബാബു (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home