Deshabhimani

സി എച്ച് കണാരന് സ്മരണാഞ്ജലിയര്‍പ്പിച്ച് നാട്

c h kanaran

സി എച്ച് കണാരൻ അനുസ്മരണദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 03:04 AM | 1 min read

കൊച്ചി


അതുല്യ സംഘാടകനും സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയുമായ സി എച്ച് കണാരന് സ്മരണാഞ്ജലിയര്‍പ്പിച്ച് നാട്. ജില്ലയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിലും ലോക്കല്‍, ഏരിയ കമ്മിറ്റി ഓഫീസുകളിലും പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസായ എറണാകുളം ലെനിൻ സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി പതാക ഉയർത്തി.


ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ് പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിലും പി എ പീറ്റർ കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലും ടി സി ഷിബു തൃപ്പൂണിത്തുറ പുല്ലുക്കാട്ട് വെസ്റ്റ് ബ്രാഞ്ചിലും പി ആർ മുരളീധരൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നിലും പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ ജനറല്‍ മാനേജര്‍ കെ ജെ തോമസ് പതാക ഉയര്‍ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home