ഒരാളുടെ നില ഗുരുതരം
ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്

ആലുവ മൂന്നാർ റോഡിൽ വാഴക്കുളത്തിനു സമീപം എംഇഎസ് ജങ്‌ഷനിൽ ഉണ്ടായ അപകടം
ആലുവ
ആലുവ മൂന്നാർ റോഡിൽ വാഴക്കുളത്തിന് സമീപം എംഇഎസ് ജങ്‌ഷനിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്. ആലുവയിൽ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം കുട്ടമ്പുഴയിൽ നിന്ന് മടങ്ങുകയായിരുന്ന പനങ്ങാട് നിന്നുള്ള സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ബുധൻ വൈകിട്ടാണ് അപകടം.
പരിക്കേറ്റ 32 പേർ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പി ആർ ദീപ (48) തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് നിസാര പരിക്കേറ്റു. സ്വകാര്യ ബസ് യാത്രക്കാരാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും. കൂടുതൽ പേർക്കും മുഖത്താണ് പരിക്ക്.
റംല ബഷീർ (54), ആശാ ജോയ് (32), യദുകൃഷ്ണ (22), ഫാത്തിമ അഷ്റഫ് (17), തെരേസ (23), ഫാമിയ (17), ഐമൻ (3), മുഹമ്മദ് ഷരീഫുൾ (51), അനു (35), നന്ദന (20), ദേവന സുകു (15), അബ്ദുൾ റാവു (49), കണ്ണൻ (60), ദേവദർശ് (2), എ പി ദേവിക (8), അഫ്നിത (25), അലീഷ അഷ്റഫ് (35), ആതിര (29), ഋഷി രാജ് (36), ലിസ ജോസ് (57), ഫാത്തിമ മൻസൂർ (16), ഷീല അജയൻ (55), കെ എം ബഷീർ (60), അഫ്താറുൽ (26), ടി ടിന്റു (42), തസ്നി (36), സൂസി (48), വിജേഷ് കുമാർ (40), കെ സി തേവൻ (71), തങ്കമണി (66), ഫിറോസാ ബീഗം (40) എന്നിവർക്കാണ് പരിക്കേറ്റത്.








0 comments