ഒരുക്കം പൂർണം; ജില്ലാ മത്സരം 25ന്

കോട്ടയം അറിവിന്റെ ആഘോഷത്തിന് വേദി ഉണരുന്നു. കുട്ടി പ്രതിഭകൾക്ക് വിജ്ഞാനത്തിന്റെ പുതുലോകം തുറന്ന് നൽകുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം ഞായറാഴ്ച നടക്കും. തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് എംജി സർവകലാശാല പ്രൊഫസർ അജു കെ നാരായണൻ ഉദ്ഘാടനംചെയ്യും. സിപിഐ എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ അധ്യക്ഷനാകും. സിനിമ നടൻ ജയശങ്കർ കരിമുട്ടം മുഖ്യാതിഥിയാകും. 13 ഉപജില്ലകളിലായി നടന്ന മത്സരത്തിൽ വിജയിച്ചവർ ജില്ലാ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രസംഗ മത്സരവും സയൻസ് പാർലമെന്റും നടക്കും. സയൻസ് പാർലമെന്റിന് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാമൂഹിക പുരോഗതിയും എന്ന വിഷയം ടെക്ജെൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ അവതരിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യണം. ഫോൺ: 9747147121








0 comments