Deshabhimani

ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

Little ones writing their first letters

ദാ ഇങ്ങനെ... ചോറ്റാനിക്കര ക്ഷേത്രത്തിൽ കുരുന്നിന് ആദ്യക്ഷരം കുറിക്കുമ്പോൾ നാവു നീട്ടിക്കാണിക്കുന്ന അച്ഛൻ

വെബ് ഡെസ്ക്

Published on Oct 22, 2026, 03:23 AM | 1 min read

പറവൂര്‍/ചോറ്റാനിക്കര


വിജയദശമി ദിനത്തില്‍ ജില്ലയില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ 1,452 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എഴുത്തിനിരുത്താനായി പ്രത്യേകം വിദ്യാരംഭ മണ്ഡപം ക്ഷേത്രാങ്കണത്തിൽ ഒരുക്കി. തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ബി എം അജിത്‌കുമാർ എമ്പ്രാന്തിരിയുടെയും കാർമികത്വത്തിൽ രാവിലെ പൂജയെടുത്തു. രാവിലെ അഞ്ചിന് വിദ്യാരംഭം ആരംഭിച്ചു.


തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമീഷണർ കെ ഇന്ദുകുമാരി ആദ്യക്ഷരം കുറിക്കലിനു തുടക്കമിട്ടു. 16 ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി.

പുലർച്ചെ ആരംഭിച്ച വിദ്യാരംഭം ഉച്ചവരെ നീണ്ടു. സരസ്വതി മണ്ഡപത്തിൽ വയലിൻ കച്ചേരി, സംഗീതാർച്ചന, ഭക്തിഗാനമേള, ടി എച്ച് ബാലസുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ എന്നിവയും നടന്നു. ക്ഷേത്രോപദേശകസമിതി പ്രസാദ ഊട്ടും ഒരുക്കി.

പറവൂരിലെ എംഎൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ 25 -കുരുന്നുകള്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യക്ഷരം പകർന്നുനല്‍കി.


ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം എഴുതി. രാവിലെ 8.30ന് പന്തീരടി പൂജയ്ക്കുശേഷം സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പ്രശാന്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജ നടന്നു. തുടർന്ന് കൊടിമരച്ചുവട്ടിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദീപം തെളിച്ചു. മേൽശാന്തിമാരായ ടി എസ് മനോജ് കുമാർ എമ്പ്രാന്തിരി, സി എസ് രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിൽ കുരുന്നുകളുടെ കൈപിടിച്ച് ആദ്യക്ഷരം കുറിപ്പിച്ചു.

നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ 810 കുട്ടികൾ എഴുത്തിനിരുന്നു. 11 മുതൽ 21 വരെ ദിവസങ്ങളിൽ 1000 കുട്ടികൾ ഹരിശ്രീ കുറിച്ചു. 15 ആചാര്യന്മാർ വിദ്യാരംഭത്തിന് നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home