കിഫ്‌ബിക്ക് ഗെറ്റ് ഔട്ട്

ശബരിപാതയുടെ കഥകഴിയും
എൽഡിഎഫ് സർക്കാർ പുതുജീവനേകിയ ശബരിപാത പദ്ധതിയുടെ കഥകഴിക്കുകയാണ് യുഡിഎഫ് സർക്കാർ. പദ്ധതിക്കായി 1900 കോടി രൂപ വിനിയോഗിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. നിർമാണച്ചെലവിന്റെ 50 ശതമാനം തുക കിഫ്‌ബിവഴി ചെലവഴിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. നിലവിൽ 3800.9 കോടിയാണ് നിർമാണച്ചെലവ്. ജില്ലയിൽ അങ്കമാലി, കാലടി, പെരുന്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം എന്നിവയാണ് സ്‌റ്റേഷനുകൾ. ഗതാഗതമേഖലയ്‌ക്ക് പുറമെ ജില്ലയുടെ കാർഷിക, വ്യവസായ മേഖലകൾക്ക് ഉൾപ്പെടെ കരുത്താകുന്നതാണ് പാത. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്കായി ചെറുവിരൽ അനക്കിയില്ല. കിഫ്‌ബി അട്ടിമറിക്കുന്നതോടെ ശബരിപാതയും ട്രാക്കിലാകില്ല.
തകർക്കുന്നു തീരദേശപാത
യുഡിഎഫ് സർക്കാർ കിഫ്‌ബിയെ തകർത്തപ്പോൾ വൈപ്പിൻകരക്കാരുടെ തീരദേശ ഹൈവേ എന്ന സ്വപ്‌നമാണ് ഇല്ലാതാകുന്നത്. 25 കിലോമീറ്റർ നീണ്ട വൈപ്പിൻകരയ്‌ക്ക് 26.7 കിലോമീറ്ററിൽ വരുമായിരുന്ന സമാന്തരപാത യാഥാർഥ്യമാക്കാനുള്ള വഴിയാണ് സർക്കാർ അടച്ചത്. സർവേയും കഴിഞ്ഞ് കുറ്റിയും സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ നടന്നുകൊണ്ടിരിക്കുന്പോഴാണ് കിഫ്‌ബിയെ ഇല്ലതാക്കിയ തീരുമാനം. വൈപ്പിൻ–മുനന്പം സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമായിരുന്ന തീരദേശ ഹൈവേയാണ് ഇല്ലാതാക്കിയത്. ഇതിലൂടെ തീരദേശത്തിന്റെ വികസനവും ഇല്ലാതാക്കി.
വികസനം ഔട്ട്
ഇല്ലാതാക്കുന്നു 3716.10 കോടിയുടെ കനാൽ നവീകരണം
കൊച്ചിയുടെ കനാലുകൾ ലോകോത്തരമാക്കുന്നതിനൊപ്പം ഗതാഗത, വിനോദ, സാന്പത്തിക, കായിക, ശുചിത്വ മേഖലകളുൾപ്പെടെ വൻ മാറ്റത്തിന് വഴിയാരുക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത് എൽഡിഎഫ് സർക്കാർ. കോർപറേഷൻ, കെഎംആർഎൽ സഹകരണത്തോടെയായിരുന്നു പദ്ധതി. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നീ ആറ് കനാലുകൾ ആഴവും വീതിയും കൂട്ടി സൗന്ദര്യവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. ഇവിടെ ഗതാഗതം, വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ളവയ്ക്കും കളമൊരുങ്ങുമായിരുന്നു. വെള്ളക്കെട്ട്, മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനും സഹായകരമാകുമായിരുന്നു. നവീകരണം ഇനി നടക്കാത്ത അവസ്ഥയാണ്.
മാലിന്യസംസ്‌കരണ പ്ലാന്റും ‘പൊളിക്കുന്നു’
വാട്ടര്‍ അതോറിറ്റി മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ 3716.10 കോടിയുടെ പദ്ധതിയിൽ തീരുമാനിച്ചിരുന്നു. നഗരത്തിന്റെ മുഴുവൻ ശുചിമുറി മാലിന്യവും സംസ്കരിക്കാൻ ശേഷിയുള്ള മലിനജല ശൃംഖലയും എളംകുളം, മുട്ടാർ എന്നിവിടങ്ങളിൽ സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇനി ഇതെന്താകുമെന്ന് കണ്ടറിയണം.








0 comments