Deshabhimani

ആരോഗ്യകേന്ദ്രം മാറ്റാനുള്ള നീക്കത്തിൽ ജനകീയ പ്രതിഷേധം

Popular Protest

ചളിക്കവട്ടത്ത് പ്രാഥമികാരോഗ്യകേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ 
സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 02:46 AM | 1 min read

വൈറ്റില


കൊച്ചി നഗരസഭ പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനിൽ 35 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം മറ്റൊരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ചളിക്കവട്ടം ഗ്രാമീണ വായനശാലയ്ക്കുസമീപം ധർണ സംഘടിപ്പിച്ചു.​


കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ലാബ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ദിവസേന ഇരുനൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന കേന്ദ്രം മാറ്റാനുള്ള നീക്കം രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമാണെന്ന് നാട്ടുകാർ ആരോപിച്ചു.


ധർണ സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ദിപിൻ ദിലീപ് അധ്യക്ഷനായി. കൗൺസിലർ ബീന ദിവാകരൻ, കെ ബി ഹർഷൽ, വി കെ പ്രകാശൻ, പി പി മുരുകേശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home