ആർഎസ്എസിന് സ്വാധീനിക്കാവുന്നതായി യുഡിഎഫ് സർക്കാർ മാറി: എസ് സതീഷ്

വയലാർ
ആർഎസ്എസിന് കൃത്യമായി സ്വാധീനം ചെലുത്താൻ കഴിയുന്ന സംവിധാനമായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. പുന്നപ്ര–വയലാർ 80–ാം വാർഷികവാരാചരണത്തിന് തുടക്കംകുറിച്ച് വയലാർ രക്‌തസാക്ഷി മണ്ഡപത്തിലെ പതാക ഉയർത്തലിന് മുന്നോടിയായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ആദ്യകാലംമുതൽ ഇത് തെളിയിക്കപ്പെട്ടതാണ്. വന്ദേമാതരം മുഴുവനായി ചൊല്ലിയത് കേരളം കണ്ടതാണ്. പോരാട്ടങ്ങൾ ജീവവായു ആക്കിയ പുതുതലമുറ ഏറെ പ്രതീക്ഷ ഉയർത്തുന്നു. ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം രാജ്യമാകെ പടരും









0 comments