ജില്ലാ കായികമേള
3 സ്വർണവുമായി എഡ്രീന

ജില്ലാ കായികമേളയിൽ മൂന്ന് സ്വർണവുമായി സീനിയർ വിഭാഗം വ്യക്തിഗത ചാന്പ്യൻഷിപ് നേടിയ എഡ്രീന മാർട്ടിൻ
കാലടി
റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട്, ഡിസ്കസ്‌ത്രോ, ഹാമർത്രോ ഇനങ്ങളിൽ സ്വർണവും വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയ എഡ്രീന മാർട്ടിൻ നാടിന്റെ അഭിമാനമായി. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയാണ് സീനിയർ താരമായ എഡ്രീന. ഷോട്ട്പുട്ടിൽ 9.55 മീറ്ററും ഡിസ്കസ്‌ത്രോയിൽ 24.36 മീറ്ററും എറിഞ്ഞാണ് താരം ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.
2024 മുതൽ തുടർച്ചയായി ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനം നിലനിർത്തുന്നു. മൂന്നാംക്ലാസുമുതൽ മൂക്കന്നൂർ സ്പോർട്സ് അക്കാദമിയിൽ കായിക അധ്യാപകൻ ശ്യാം ശിവന്റെ മേൽനോട്ടത്തിലാണ് പരിശീലനം. നടുവട്ടം വരാപ്പുഴക്കാരൻ മാർട്ടിന്റെയും മുൻ സ്കൂൾ കായികതാരംകൂടിയായ റിൻസിയുടെയും മകളാണ്. സ്കൂൾ എഡ്രീനയെ അനുമോദിച്ചു.









0 comments