print edition ബെവ്‌കോയിൽ മോഷണം പെരുകുന്നു: ഒരുമാസത്തിനിടെ ഒന്നരലക്ഷത്തിന്റെ മദ്യം കാണാതായി

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ വിൽപ്പനശാലകളിൽനിന്ന് മദ്യം മോഷ്‌ടിക്കുന്നത് പതിവാകുന്നു. തിരുവനന്തപുരം നഗരത്തിലെ വിൽപ്പനശാലകളിൽനിന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം മോഷണം പോയെന്നാണ് കണക്ക്. തിരുവനന്തപുരത്തെ വലിയ വിൽപ്പനശാലയായ പവർ ഹൗസ് റോഡ്, നഗരത്തിലെ മറ്റ് 4 വിൽപ്പനശാലകൾ എന്നിവിടങ്ങളിലെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നത്.
യുവാക്കളും അതിഥിത്തൊഴിലാളികളും ഉൾപ്പെടെ അടിവസ്‌ത്രത്തിലും സഞ്ചിയിലുമായി ഒളിപ്പിച്ചുകടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രീമിയം കൗണ്ടറിൽനിന്ന് 4000 രൂപയുടെ ബ്രാൻഡ് ഉൾപ്പെടെ മോഷണം പോയെന്നാണ് വിവരം. സംസ്ഥാന വ്യാപകമായി വിൽപ്പനശാലകളിൽ പരിശോധന നടത്താൻ ബെവ്‌കോ അധികൃതർ നിർദേശം നൽകി.









0 comments