Deshabhimani

ഒരാൾ അറസ്‌റ്റിൽ

ഇരുമ്പുകൂടിനുള്ളിൽ കടത്തിയ 
20 കിലോ കഞ്ചാവ്‌ പിടിച്ചു

Cannabis seized

സുഖ്ചന്ദ് സേഖ്

വെബ് ഡെസ്ക്

Published on Oct 22, 2026, 02:33 AM | 1 min read

കളമശേരി


പ്രത്യേക ഇരുമ്പുകൂടിനകത്ത് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സേഖ് ആണ് 20 കിലോ കഞ്ചാവുമായി ഏലൂർ പഴയ ആനവാതിൽ പുത്തലംകടവ് റോഡിൽ ടിസിസി ക്വാർട്ടേഴ്സിന് സമീപത്തുനിന്ന്‌ പിടിയിലായത്‌. കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്.


​ഒഡിഷയിൽനിന്ന്‌ ട്രെയിനിൽ കർണാടകത്തിൽ കഞ്ചാവ്‌ എത്തിച്ചശേഷം ഇരുമ്പുഷീറ്റ് വച്ച് പ്രത്യേക രീതിയിൽ നിർമിച്ച കൂടിനകത്താണ് കേരളത്തിലേക്ക്‌ കടത്തിയത്‌. ഒരു മീറ്റർ ഉയരവും ആറിഞ്ച് വീതം നീളവും വീതിയുമുള്ള മൂന്ന് ഇരുമ്പുകൂടുകളിലായിരുന്നു കഞ്ചാവ്‌. കനം കൂടിയ ഷീറ്റുകൊണ്ടുണ്ടാക്കിയ ഇരുമ്പുകൂട് തുറക്കാൻ കഴിയാത്തവിധം വെൽഡ് ചെയ്ത് അടച്ചിരുന്നു.


ഏലൂർ അഗ്നി രക്ഷാനിലയം ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കൂട് മുറിച്ചാണ്‌ കഞ്ചാവ് പുറത്തെടുത്തത്.


ബംഗളൂരുവിൽനിന്ന്‌ സ്ലീപ്പർ ബസിൽ കൊണ്ടുവന്ന് ആലുവയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ഏലൂരിലെത്തിക്കുകയായിരുന്നു. ഒഡിഷയിൽനിന്ന്‌ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് അഞ്ച് ഇരട്ടിവരെ ലാഭത്തിലാണ് പ്രതി കച്ചവടം നടത്തിയിരുന്നതെന്നും പഴയസാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന കറങ്ങിനടന്നാണ്‌ പ്രതി കഞ്ചാവ്‌ വിറ്റിരുന്നതെന്നും പൊലീസ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home