എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

അബ്ദുൽ സലാം സൽമാനുൽ ഫാരിസ്
കൊച്ചി
പാലാരിവട്ടത്തിനു സമീപത്തുനിന്ന് 4.28 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ഡാന്‍സാഫ് സംഘം പിടികൂടി. മലപ്പുറം തിരൂർ വൈലത്തൂർ പൊൻമുണ്ടം നീലയ്ക്കാട്ട് വീട്ടില്‍ അബ്ദുല്‍ സലാം (32), തിരൂരങ്ങാടി എആര്‍ നഗർ പാലമഠത്തിൽ സൽമാനുൽ ഫാരിസ് -(26) എന്നിവരാണ് അറസ്റ്റിലായത്.
എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. അബ്ദുൽ സലാമിനെ 2024ല്‍ 51 ഗ്രാം എംഡിഎംഎയുമായി മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments