Deshabhimani

പൊലീസ് 
സ്‌മൃതിദിനം 
ആചരിച്ചു

Remembrance Day

എറണാകുളം റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര സ്‌മൃതി മണ്‌ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 02:08 AM | 2 min read

ആലുവ


രാജ്യസേവനത്തിനിടെ ജീവൻ വെടിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരവുമായി റൂറൽ ജില്ലയിൽ പൊലീസ് സ്‌മൃതിദിനം ആചരിച്ചു.


കളമശേരി ഡിഎച്ച്ക്യു ക്യാമ്പിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, റൂറൽ ജില്ല പൊലീസ് മേധാവി കെ എസ് സുദർശൻ, ക്രൈംബ്രാഞ്ച് എസ്‌പി സി എസ് ഷാഹുൽ ഹമീദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.


കളമശേരി ക്യാമ്പിലെ റിസർവ് സബ് ഇൻസ്പെക്ടർ കെ കെ അബ്ദുൾ സമദ് പരേഡ് കമാൻഡറായി. ജില്ലയിലെ ഡിവൈഎസ്‌പിമാർ, സർക്കിൾ ഇൻസ്പെക്ടർമാർ, എസ്എച്ച്ഒമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 1959 ഒക്ടോബർ 21ന് ലഡാക്കിൽ ശത്രു രാജ്യത്തിന്റെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ പത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്മരണയിലാണ് രാജ്യം ധീരസ്‌മൃതി ദിനം ആചരിക്കാൻ ആരംഭിച്ചത്.


രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


കൊച്ചി


കേരള പൊലീസിന്റെ ‘പോൽ ബ്ലഡ്' സംരംഭത്തിന്റെ ഭാഗമായി എറണാകുളം സെൻട്രൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. സെൻട്രൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിപി മോഹിത് റാവത്ത്, അസി. കമീഷണർ കെ ജെ പീറ്റർ, ഡോ. സാലി കുര്യൻ തുടങ്ങിയവര്‍ പങ്കെടുത്തു.


മട്ടാഞ്ചേരി


പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് മട്ടാഞ്ചേരി സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ‘സംരക്ഷാ 2026’ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കമീഷണർ മോഹിത് റാവത്ത് ഉദ്ഘാടനം ചെയ്തു. തോപ്പുംപടി ഇൻസ്‌പെക്ടർ ബിജു ജോൺ ലൂക്കോസ് അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ജോസഫ് സുമിത്ത്, ഫോർട്ട് കൊച്ചി ഇൻസ്‌പെക്ടർ വിപിൻ ദാസ്, ഡോ. ഡോൺ, എസ്‌ഐ യു ആദർശ് എന്നിവർ സംസാരിച്ചു. ​


ആലുവ


പൊലീസ് സ്‌മൃതിദിനത്തിൽ റൂറൽ ജില്ലയിൽ നടത്തിയ മെഗാ രക്തദാനക്യാമ്പ് "സംരക്ഷ 2026' ആലുവ സബ് ഡിവിഷൻ ഐഎംഎ ഹാളിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. വിജയകുമാർ, ആലുവ ഡിവൈഎസ്-പി എം ബൈജു പൗലോസ്, എസ്ഐ പി ജി ഹരി എന്നിവർ സംസാരിച്ചു. കേരള പൊലീസിന്റെ "പോൽ - ബ്ലഡ്' പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും ചേർന്നാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ് എന്നീ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലും ക്യാമ്പ് നടത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപേർ രക്തദാനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home