കുടമുണ്ട പാലത്തിന്റെ ജനകീയ ഉദ്ഘാടനം നടത്തി

കുടമുണ്ട പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം ആന്റണി ജോൺ നിർവഹിക്കുന്നു
കവളങ്ങാട്
പല്ലാരിമംഗലം, വരപ്പെട്ടി, കവളങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുടമുണ്ട പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു.
പാലം പൂർത്തിയായി വർഷങ്ങളായിട്ടും അപ്രോച്ച് റോഡ് നിർമാണം തടസ്സപ്പെട്ടതിനാൽ തുറന്നുനൽകാൻ കഴിഞ്ഞിരുന്നില്ല. അപ്രോച്ച് റോഡ് നിർമാണത്തിനുണ്ടായ തടസ്സങ്ങളെല്ലാം നീക്കി ആവശ്യമായ ഫണ്ടും അനുവദിച്ചത് എൽഡിഎഫ് സർക്കാരാണ്. ഇതെല്ലാം താൻ നടത്തിയതാണെന്ന രീതിയിലുള്ള ഷിബു തെക്കുംപുറം എംഎൽഎയുടെ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയത്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, ഏരിയ സെക്രട്ടറി എ എ അൻഷാദ്, എം എസ് അലിയാർ, മനോജ് ഗോപി, എം എം ബക്കർ തുടങ്ങിയവർ സംസാരിച്ചു.









0 comments